ഊർജ്ജവും രൂപവും: പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു യാത്ര

ഊർജ്ജവും രൂപവും: പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു യാത്ര

ഊർജ്ജവും രൂപവും: പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു യാത്ര

  • Mahroof CM

  • 15 Apr 2025

  • 3 minute read

Hack Your Mind Series Part #4

To read the previous article click here

ഊർജ്ജവും രൂപവും: പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു യാത്ര

തെളിഞ്ഞ നീലാകാശം... അതാ, ദൂരെയായി കുറച്ച് വെളുത്ത മേഘങ്ങൾ പതിയെ ഒന്നിച്ചു കൂടുന്നു. സൂര്യരശ്മി പതിയെ മങ്ങുന്നു, അന്തരീക്ഷത്തിൽ ഒരു നേരിയ ഇരുളിമ പടരുന്നു. പെട്ടെന്ന് നിങ്ങളുടെ മനസ്സ് പറയുന്നു: "ഇന്ന് നല്ല മഴ പെയ്യും!" ശരിയല്ലേ?

പിന്നീട് ആ മേഘങ്ങൾ കറുക്കുന്നു, കനം തൂങ്ങുന്നു, ഒടുവിൽ "ധും!" എന്നൊരു ശബ്ദത്തോടെ അവയിലെ ജലം ഭൂമിയിലേക്ക് പതിക്കുന്നു - മഴയായി!

Dramatic landscape view with sun rays shining through a dark cloudy sky

ഇവിടെ എന്താണ് സംഭവിച്ചത്? ഊർജ്ജം ഒരു രൂപം പ്രാപിച്ചു, അല്ലേ?

കുറച്ചു സമയം കഴിയുമ്പോൾ മഴ തോരുന്നു, സൂര്യൻ വീണ്ടും പ്രകാശിക്കുന്നു. പെയ്ത വെള്ളം നീരാവിയായി ഉയർന്ന്, എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ മടങ്ങുന്നു. ഊർജ്ജം അതിന്‍റെ ഉറവിടത്തിലേക്ക് തിരിച്ചുപോകുന്നു. ഇത് നമ്മളുടെ കാര്യത്തിലും, നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെ കാര്യത്തിലും സത്യമാണ്.

നമ്മൾ ഒരുപാട് നിയമങ്ങളാൽ ബന്ധിതരാണ്. എന്നാൽ പലർക്കും ഈ നിയമങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഈ നിയമങ്ങളുമായി പൊരുത്തപ്പെടാതെ ജീവിക്കേണ്ടി വരുന്നു. എപ്പോഴാണോ നമ്മൾ ഈ നിയമങ്ങളെ മനസ്സിലാക്കുകയും നമ്മുടെ ജീവിതം അവയുമായി ചേർന്നുപോകുകയും ചെയ്യുന്നത്, അപ്പോൾ കാര്യങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങാൻ തുടങ്ങും.

Law of cause and effect is the law of laws

- Ralph Waldo Emerson

കാരണത്തിന്‍റെയും ഫലത്തിന്‍റെയും നിയമമാണ് നിയമങ്ങളുടെ നിയമം എന്ന് റാൾഫ് വാൾഡോ എമേഴ്സൺ പറഞ്ഞിട്ടുണ്ട്.

അതായത്, നിങ്ങൾ എന്താണോ നൽകുന്നത്, അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും. നിങ്ങൾ ധാരാളം നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. കാരണം നിങ്ങൾ പ്രപഞ്ച നിയമവുമായി യോജിച്ച് പ്രവർത്തിക്കുന്നു.

നിങ്ങൾ ഒരുപക്ഷേ "ദി സീക്രട്ട്" എന്ന സിനിമയോ പുസ്തകമോ കണ്ടിട്ടുണ്ടാകും. അത് നമ്മുക്ക് നല്ല ചില കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടെങ്കിലും, പലരെയും തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. അവർ വിശ്വസിക്കുന്നത് ആകർഷണ നിയമത്തിലാണ് - നിങ്ങൾ എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ, അത് നിങ്ങളിലേക്ക് ആകർഷിക്കപ്പെടും എന്ന്. എന്നാൽ ആകർഷണ നിയമത്തെക്കുറിച്ച് സംസാരിക്കുന്ന പലർക്കും അതിന്റെ ആഴത്തിലുള്ള അർത്ഥം മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

Book review: The secret by Rhonda Byrne – Areeba.writes

യഥാർത്ഥത്തിൽ ആകർഷണ നിയമം ഒരു ദ്വിതീയ നിയമമാണ്. പ്രാഥമിക നിയമം വൈബ്രേഷന്‍റെ നിയമമാണ്!

ഈ നിയമം അനുസരിച്ച് എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നു; ഒന്നിനും വിശ്രമമില്ല. നാം ജീവിക്കുന്നത് വികാരങ്ങളുടെ ഒരു സാഗരത്തിലാണ്. ഓരോ ചിന്തയും ഒരു പ്രത്യേക തരംഗദൈർഘ്യത്തിൽ (frequency) സഞ്ചരിക്കുന്നു. ചിന്തയും ഒരുതരം ഊർജ്ജമാണ്.

നിങ്ങളുടെ ചിന്തകളുടെ ഫ്രീക്വൻസിയാണ് നിങ്ങൾ എന്താണ് ആകർഷിക്കുന്നത് എന്ന് നിർണ്ണയിക്കുന്നത്. കാരണം അത് നിങ്ങളിലെ ഇപ്പോഴത്തെ വൈബ്രേഷനെ നിയന്ത്രിക്കുന്നു.

Is the Law of Attraction real or just bogus? We need to have a talk

നിങ്ങൾക്ക് ഒരിക്കലും ഒരു യോജിപ്പില്ലാത്ത (harmony) ഒന്നിനെ ആകർഷിക്കാൻ കഴിയില്ല.

ഒരു ദരിദ്രനായ വ്യക്തിയെക്കുറിച്ച് സങ്കൽപ്പിക്കുക. അയാൾക്ക് പണമില്ല, പണമുണ്ടായിട്ടുമില്ല. ഒരു ദിവസം വെറുതെയിരുന്നാൽ താൻ സമ്പന്നനാകും എന്ന് അയാൾ സ്വപ്നം കാണുന്നു. എന്നാൽ യാഥാർത്ഥ്യം എന്തായിരിക്കും? അയാൾ ദാരിദ്ര്യത്തിൽ തന്നെ തുടരും! കാരണം അയാൾ ദാരിദ്ര്യത്തിന്‍റെ വൈബ്രേഷനിലാണ് മുഴുകിയിരിക്കുന്നത്.

എന്നാൽ എപ്പോഴാണോ അയാൾ ഈ ചിന്താഗതി മാറ്റുന്നത്, അപ്പോൾ അയാൾ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുന്നു, മറ്റൊരു കളി കളിക്കാൻ തുടങ്ങുന്നു!

നമ്മൾ കരുതുന്നത് വിദ്യാഭ്യാസം എന്നാൽ നമ്മുടെ തലച്ചോറിലേക്ക് കുറേ വിവരങ്ങൾ നിറയ്ക്കുക എന്നതാണ്. എന്നാൽ അതല്ല ശരിയായ വിദ്യാഭ്യാസം.

പ്രശസ്ത വിദ്യാഭ്യാസ ചിന്തകയായ മരിയ മോണ്ടിസോറി പറഞ്ഞത് ഓർക്കുക:

" നമ്മൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നു, അവരെ കപ്പുകളായി കാണുന്നു; ആ കപ്പുകൾ നിറയ്ക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ സത്യം എന്തെന്നാൽ ആ കപ്പുകൾ നിറഞ്ഞിരിക്കുകയാണ്! "

എല്ലാ അറിവും, എല്ലാ ശക്തിയും - എക്കാലത്തും ഉണ്ടായിരുന്നതും ഇനി ഉണ്ടാകാൻ പോകുന്നതുമായതെല്ലാം - സർവ്വവ്യാപിയാണ് എന്ന് നാം തിരിച്ചറിയണം. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇതിനോടകം നിങ്ങളിൽ ഉണ്ട്.

നിങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നില്ല, മറിച്ച് നിങ്ങൾ അത് പുറത്തേക്ക് വിടുകയാണ് - നിങ്ങളുടെ ആഗ്രഹങ്ങളിലേക്ക് അതിനെ കേന്ദ്രീകരിക്കുന്നു. നിങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ടാകുമ്പോൾ, അത് യാഥാർത്ഥ്യമാക്കാനുള്ള ഊർജ്ജം നിങ്ങളിൽ നിന്ന് തന്നെ പ്രവഹിക്കുന്നു.

നമ്മുടെ ആത്മീയ ഡിഎൻഎ പൂർണ്ണമാണ്. നമ്മിൽ ഓരോരുത്തർക്കും ഉള്ളിൽ ആ പൂർണ്ണതയുണ്ട്. ആ പൂർണ്ണത നമ്മളിലൂടെ പുറത്തേക്ക് പ്രകടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മുടെ ആത്മാവ് എപ്പോഴും വികാസത്തിനും, ആവിഷ്കാരത്തിനും വേണ്ടിയാണ് കൊതിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് ആഗ്രഹങ്ങൾ ഉണ്ടാകുന്നത്.

അത് എപ്പോഴും ശുദ്ധവും കലർപ്പില്ലാത്തതുമായ ആത്മാവായി, നാം ആരാണെന്നതിന്‍റെ സാരാംശം കാണിക്കുന്നു.

അത് എപ്പോഴും കൂടുതൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നമ്മൾ ഓരോ കാര്യങ്ങളും ആഗ്രഹിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങളെല്ലാം നമ്മുടെ ആത്മാവ് നമ്മളിലൂടെ മികച്ച രീതിയിൽ പ്രകടിപ്പിക്കാനുള്ള ത്വരയാണ്.

യഥാർത്ഥത്തിൽ, നമ്മുടെ ആഗ്രഹം അല്ലെങ്കിൽ ആഗ്രഹിച്ച വസ്തു ലഭിക്കുന്നതിലല്ല കാര്യം, മറിച്ച് നമ്മൾ വളരുന്നതിലാണ് കാര്യം: "എനിക്ക് വേഗത്തിൽ ഓടണം; എനിക്ക് കൂടുതൽ ഉയരത്തിൽ ചാടണം; എനിക്ക് കൂടുതൽ പുഷ്അപ്പുകൾ എടുക്കണം" - ഇതെല്ലാം നമ്മുടെ ആത്മാവ് നമ്മളിലൂടെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നതിന്‍റെ സൂചനകളാണ്. നമ്മൾ ആത്മീയ ജീവികളാണ്.

ചില ആളുകൾ നിങ്ങളോട് പറഞ്ഞേക്കാം: "എനിക്ക് ഒരു ആത്മീയ അനുഭവം ഉണ്ടായി" എന്ന്. എന്നാൽ സത്യം അതല്ല; മറിച്ച് അവരുടെ ആത്മാവിന് ഒരു ശാരീരിക അനുഭവം ഉണ്ടാവുകയായിരുന്നു.

നമ്മുടെ ഉള്ളിലെ പൂർണ്ണത എല്ലായ്പ്പോഴും ആവിഷ്കാരത്തിനായി കൊതിക്കുന്നു. അതുകൊണ്ടാണ് നമ്മൾ ഓടുന്ന ഒരാളാണെങ്കിൽ കൂടുതൽ വേഗത്തിൽ ഓടാൻ ആഗ്രഹിക്കുന്നത്. ചാടുന്ന ഒരാളാണെങ്കിൽ ഒന്നുകൂടി ഉയരത്തിൽ ചാടാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ഒരു സെയിൽസ്മാൻ ആണെങ്കിൽ കൂടുതൽ വിൽക്കാൻ ആഗ്രഹിക്കുന്നത്. നമ്മൾ എന്ത് ചെയ്താലും, നമുക്ക് കൂടുതൽ കൂടുതൽ ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകും.

എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ആത്മാവ് വളരാൻ ആഗ്രഹിക്കുന്നു, അത് നമ്മളിലൂടെ വികസിക്കാൻ ആഗ്രഹിക്കുന്നു.....

തുടരും.....

image